ബാറ്റ്സ്മാന് സെഞ്ച്വറിയടിക്കാതിരിക്കാന്‍ പന്ത് നേരെ ബൗണ്ടറിയിലേക്ക് എറിഞ്ഞു; ഇംഗ്ലീഷ് താരത്തിന് വിലക്ക്
ഇംഗ്ലണ്ടില്‍ നടക്കുന്ന സോംസെറ്റ് ക്രിക്കറ്റ് ലീഗില്‍ പാര്‍നര്‍ ക്രിക്കറ്റ് ക്ലബും മെയ്ന്ഹെഡ് ടീമും തമ്മില്‍ നടന്ന മത്സരത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം അരങ്ങേറിയത്. മെയ്ന്ഹെഡിന്റെ ബാറ്റ്സ്മാന് ജായ് ഡാറെല്‍ വ്യക്തിഗത സ്കോര്‍ 98ല്‍ നില്‍ക്കെയാണ് സംഭവം.
മെയ്ന്ഹെഡിന് അപ്പോള്‍ വിജയത്തിലേയ്ക്ക് എത്താന്‍ വേണ്ടതും രണ്ട് റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ പന്തെറിഞ്ഞ പാര്‍നര്‍ ക്രിക്കറ്റ് ക്ലബ് താരം നോബോള്‍ ബൗണ്ടറിയിലേക്ക് എറിയുകയായിരുന്നു. ഇതോടെ മത്സരം മെയ്ന്‍ ഹെഡ് വിജയിച്ചു. എന്നാല്‍ ജായ് ഡാറെല്‍ ഉറപ്പിച്ച സെഞ്ചുറി നഷ്ടമായി.
ജയ് ഡാറെല്‍ നോക്കി ബൗളര്‍ പരിഹാസചിരി ചിരിച്ചതും ക്രിക്കറ്റ് പ്രേമികളെ വേദനിപ്പിച്ചു. ഇതോടെ ബൗളര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ അരങ്ങേറിയത്. ഒടുവില്‍ പാര്‍നെല്‍ നായകന് പരസ്യമായി മാപ്പപേക്ഷിച്ചെങ്കിലും വിവാദത്തിന് അയവ് വന്നില്ല. തുടര്‍ന്ന് സോംസെറ്റ് ലീഗില്‍ 9 മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കുകയായിരുന്നു.