ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കോഹ്‌ലി ഒന്നാം സ്ഥാനത്ത്.

single-img
5 August 2018


ഐസിസി ലോക ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ഒന്നാം സ്ഥാനം. ഓസ്ട്രേലിയയുടെ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് നേട്ടം കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനമാണ് കോഹ്ലിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.

 

ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സ് നേടി രക്ഷകനായ കോഹ്ലി രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സും നേടി മികച്ച പ്രകനമാണ് കാഴ്ചവച്ചത്. നിലവില്‍ സ്മിത്തിനേക്കാള്‍ 5 പോയിന്‍റ് കൂടുതലുണ്ട് കോഹ്ലിക്ക്. 2011ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് കോഹ്ലി.