അല്‍ മറായി കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സൗദി വിപണിയില്‍ വില വര്‍ധിപ്പിച്ചു; മറ്റ് കമ്പനികളും വില കൂട്ടാന്‍ ഒരുങ്ങുന്നു

single-img
6 July 2018

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷീരോത്പ്പാദകരില്‍ പ്രമുഖരായ അല്‍ മറായി കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സൗദി വിപണിയില്‍ വില വര്‍ധിപ്പിച്ചു. അഞ്ച് മുതല്‍ പത്ത് ശതമാനം വരെയാണ് പാല്‍ ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത്.

പുതിയ വില അനുസരിച്ച് ഒരു ലിറ്ററിന് നാലര റിയാലും രണ്ട് ലിറ്ററിന് എട്ട് റിയാലുമാണ് വില. ഗതാഗതം, കാലിത്തീറ്റ ഇറക്കുമതി തുടങ്ങിയ മേഖലകളിലെല്ലാം വില വര്‍ധിച്ചു. ലെവി ഉള്‍പ്പെടെ തൊഴിലാളികളുടെ ചെലവും വര്‍ധിച്ച സാഹചര്യത്തിലാണ് വില ഉയര്‍ത്താന്‍ നിര്‍ബന്ധിതമായതെന്ന് അല്‍ മറായി കമ്പനി പ്രതികരിച്ചു.

ഇതോടെ ചെറുകിട, ഇടത്തരം ക്ഷീരോല്‍പ്പാദകരും വില വര്‍ധിപ്പിക്കാനാണ് സാധ്യത. മറ്റു കമ്പനികളും വില വര്‍ധിപ്പിക്കാന്‍ സാധ്യതയുളളതിനാല്‍ കൗണ്‍സില്‍ ഓഫ് കോമ്പറ്റീഷന്‍ ഇടപെടണമെന്ന ആവശ്യം ഇതോടെ ശക്തമായി.