പത്തുദിവസത്തിനു ശേഷം ആ കുട്ടികള്‍ ഭക്ഷണം കഴിച്ചു; ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളുടെ പുതിയ വീഡിയോ പുറത്ത്

single-img
4 July 2018

หลังได้ทานอาหารเพิ่มพลังงานที่หน่วยซีลดำน้ำนำเข้าไป และแพทย์ทหารที่ผ่านการฝึกในหลักสูตรนักทำลายใต้น้ำจู่โจมตรวจร่างกายทีมหมูป่าทุกคนแล้ว น้องๆส่งเสียงทักทายผู้คนที่รอคอยอยู่นอกถ้ำฝากมาครับ(บันทึกภาพ 03/07/18)#ทีมหมูป่าทีมSEAL#ThainavySEAL

Posted by Thai NavySEAL on Tuesday, July 3, 2018

പത്തുദിവസത്തിനു ശേഷം ഇതാദ്യമായി ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും ലഭിച്ചു. മുങ്ങല്‍വിദഗ്ധരും ഡോക്ടര്‍മാരും നഴ്‌സും അടങ്ങിയ സംഘം ഗുഹയ്ക്കുള്ളില്‍ കുട്ടികളുടെയും പരിശീലകന്റെയും അടുത്തെത്തിയാണ് ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കിയത്.

ആരോഗ്യത്തോടെയാണ് തങ്ങളുള്ളതെന്ന് കുട്ടികള്‍ പറയുന്ന വീഡിയോ തായ് നേവിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 23നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 ആണ്‍കുട്ടികളും അവരുടെ പരിശീലകനും തായ്‌ലന്‍ഡിലെ താം ലവോങ് നാം നോണ്‍ ഗുഹയില്‍ കുടുങ്ങിയത്.

കനത്തമഴയില്‍നിന്ന് രക്ഷപ്പെടാനാണ് ഇവര്‍ ഗുഹയ്ക്കുള്ളില്‍ അഭയം തേടിയത്. എന്നാല്‍ മണ്ണും ചെളിയും നിറഞ്ഞ് ഗുഹയുടെ കവാടം അടഞ്ഞതോടെ ഇവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. തിങ്കളാഴ്ചയാണ് കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ ജീവനോടെയുണ്ടെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടത്.

അതേസമയം കുട്ടികളെയും പരീശീലകനെയും പുറത്തെത്തിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. മണ്‍സൂണ്‍ അവസാനിക്കുന്ന ഒക്ടോബറിനു ശേഷമേ ഇവരെ പുറത്തെിക്കാന്‍ സാധിക്കുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത് രണ്ടുവഴികളാണ്.

ഒന്നുകില്‍ ഗുഹയിലുള്ള 13 പേരെയും നീന്തല്‍ പഠിപ്പിച്ച് പുറത്തെത്തിക്കുക. അതല്ലെങ്കില്‍ ഗുഹയിലെ വെള്ളം പൂര്‍ണമായി താഴുന്നതുവരെ കാത്തിരിക്കുക. മഴക്കാലത്ത് ഈ പ്രദേശം സാധാരണയായി വെള്ളത്തിനടിയിലാകാറുണ്ട്. സെപ്റ്റംബര്‍ഒക്ടോബര്‍ മാസങ്ങള്‍വരെ സ്ഥിതി തുടരും.

രണ്ടായാലും ഇതിന് നാലുമാസത്തോളം എടുക്കും. ഗുഹയ്ക്കുള്ളിലേക്ക് വെളിച്ചവും ടെലിഫോണ്‍ ബന്ധവും സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ നടന്നുവരുകയാണ്. മിലിറ്ററി ഫോണിലൂടെ കുട്ടികള്‍ക്ക് മാതാപിതാക്കളുമായി സംസാരിക്കാനാകുമെന്നും ചിയാങ് റായ് ഗവര്‍ണര്‍ നാരോങ്‌സാക് ഒസോത്താനാകോന്‍ പറഞ്ഞു.

ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാന്‍ 4 മാസം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്