ഉംറ തീർത്ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മദീനയിൽ അപകടത്തിൽപ്പെട്ടു; രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു
10 June 2018
ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം മദീനയില്‍ അപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു. കുന്ദംകുളം സ്വദേശി ശാഹുൽ ഹമീദിൻറെ മക്കളായ 16കാരി ഫാത്തിമ, 14കാരി ആയിഷ എന്നിവരാണ് മരിച്ചത്.
മദീനയിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. സഞ്ചരിച്ച വാഹനം പോസ്റ്റിലിടിച്ചായിരുന്നു അപകടം. ഹമീദും ഭാര്യയും മകനും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.