ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി

single-img
28 May 2018

സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി. സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിംഗ്, കാര്‍പന്ററി വര്‍ക്ക്‌ഷോപ്പ് വിസ, അലൂമിനിയം വര്‍ക്ക്‌ഷോപ്പ് വിസ, മെറ്റല്‍ വര്‍ക്ക്‌ഷോപ്പ് വിസ, ബ്രിക്ക് ഫാക്ടറി എന്നീ ജോലികള്‍ക്കുള്ള വിസാ നിരോധനനമാണ് തുടരുക.

അടുത്ത മാസം ഒന്ന് മുതല്‍ ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി വിവിധ ജോലികള്‍ക്ക് മാനവവിഭവ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

2013 മുതല്‍ തുടരുന്ന വിസാ നിരോധനമാണ് നീട്ടിയിരിക്കുന്നത്. തുടര്‍ന്ന് സ്വദേശികള്‍ക്ക് വലിയ തോതില്‍ അവസരം ലഭിച്ചിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ സ്വദേശികള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നത് വര്‍ധിച്ചുവരികയാണ്.