അടിയന്തര ആവശ്യമില്ലെങ്കില്‍ കേരളത്തിലേക്ക് യാത്ര ചെയ്യരുത്: മുന്നറിയിപ്പുമായി യു.എ.ഇ

single-img
25 May 2018


കേരളത്തിലേക്ക് അടിയന്തര ആവശ്യമില്ലെങ്കില്‍ യാത്ര ചെയ്യരുതെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നത് വരെ കേരളയാത്രകള്‍ മാറ്റിവെക്കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.

സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് യു.എ.ഇ അധികൃതര്‍ വ്യക്തമാക്കി. ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തി പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ആഗോളാടിസ്ഥാനത്തിലുള്ള ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ലോകാരോഗ്യ സംഘടനയുമായി ഏകോപനം നടത്തി പ്രവര്‍ത്തിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

കേരളത്തിലെത്തുന്ന യു.എ.ഇ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കരുതെന്നും കോണ്‍സുലേറ്റ് അറിയിച്ചിരുന്നു.