പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

single-img
24 May 2018

ദുബായ്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്നുള്ള കേരളത്തിലെ മരണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളും ഗൗരവത്തിലെടുക്കുന്നു. ഇപ്പോള്‍ കേരളത്തിലുള്ളവരോടും കേരളത്തിലേക്ക് യാത്രക്കൊരുങ്ങുന്നവരോടും ജാഗ്രത പുലര്‍ത്താന്‍ യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കി.

സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതു വരെ കേരളത്തിലേക്കുള്ള യാത്ര നിര്‍ത്തിവെക്കാനാണ് ബഹ്‌റൈന്‍ അവരുടെ പൗരന്മാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബഹ്‌റൈനിന്റെ മുംബൈയിലെ കോണ്‍സുലേറ്റാണ് ബുധനാഴ്ച ട്വിറ്റര്‍ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

യു.എ.ഇ യുടെ തിരുവനന്തപുരത്തെ കോണ്‍സുലേറ്റാണ് നിപ്പ വൈറസിനെ കുറിച്ച് അവരുടെ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടത്. കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമുള്ള പൗരന്മാര്‍ക്കായി കോണ്‍സുലേറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലായിരുന്നു മുന്നറിയിപ്പ്.

നിപ്പ വൈറസ് ബാധക്ക് എതിരെ ഇന്ത്യകേരള സര്‍ക്കാരുകള്‍ നല്‍കുന്ന മുന്‍കരുതലുകള്‍ ശ്രദ്ധിക്കണമെന്നും യു.എ. ഇ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.