ബുക്കിങ് വേളയില്‍ അറിയിച്ചാല്‍ ജിസിസി രാജ്യങ്ങളിലേക്ക് കുട്ടികള്‍ക്കും 30 കിലോ കൊണ്ടുപോകാം
9 April 2018
ബുക്കിങ് വേളയില്‍ അറിയിച്ചാല്‍ കുട്ടികള്‍ക്കും 30 കിലോ കൊണ്ടുപോകാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇക്കാര്യത്തില്‍ മുതിര്‍ന്നവരോ കുട്ടികളോ എന്ന വ്യത്യാസം ഉണ്ടാകില്ല. മുന്‍കൂട്ടി അറിയിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് 20 കിലോയേ അനുവദിക്കൂ.
വേനലവധിയുടെ തിരക്കു കണക്കിലെടുത്ത് ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം. ജിസിസി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളുടെ ബാഗേജ് അലവന്‍സാണ് കുറച്ചത്. രണ്ടു മുതല്‍ 12 വയസ്സുവരെയുള്ളവരാണ് ഈ വിഭാഗത്തില്‍ പെടുക.