ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മൊബൈല്‍ ഫോണ്‍ അവരറിയാതെ രഹസ്യമായി പരിശോധിച്ചാല്‍ സൗദിയില്‍ തടവും പിഴയും ശിക്ഷ

single-img
1 April 2018

പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി ഫോണിലെ വിവരങ്ങള്‍ എടുക്കുന്നത് സൗദി അറേബ്യ സൈബര്‍ കുറ്റമാക്കി. പങ്കാളിയുടെ ഫോണിന്റെ പാസ്‌വേഡ് സംഘടിപ്പിച്ചു രഹസ്യമായി അതു തുറന്നുനോക്കുന്നതാണു സൈബര്‍ കുറ്റം.

ഇതോടെ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മൊബൈല്‍ ഫോണില്‍ അവരറിയാതെ ‘ഒളിഞ്ഞു നോക്കിയാല്‍’ ഒരു വര്‍ഷം തടവും 90 ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടും. ഫോണിലെ പടങ്ങളും മറ്റു വിവരങ്ങളും ഫോര്‍വേഡ് ചെയ്യുകയോ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചു ശേഖരിക്കുകയോ ചെയ്താല്‍ പിഴയും തടവും ഒരുമിച്ചു കിട്ടാം.