പൊട്ടിക്കരഞ്ഞ് ഡേവിഡ് വാർണറും;ഇനി ക്രിക്കറ്റ് ആസ്ട്രേലിയക്ക് വേണ്ടി കളിക്കില്ല
സിഡ്നി: പന്ത് ചുരണ്ടൽ വിവാദത്തിനുശേഷം ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ ഡേവിഡ് വാർണറും ജനങ്ങളോട് മാപ്പ് ചോദിച്ചു. വാർത്തസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് വാർണർ മാപ്പ് ചോദിച്ചത്.
Watch LIVE: David Warner speaks to the media in Sydney https://t.co/Psybip9QLZ
— cricket.com.au (@cricketcomau) March 31, 2018
വിവാദത്തില്‍ മാപ്പു പറഞ്ഞതിന് പിന്നാലെ ഇനി കളിക്കില്ലെന്ന് വാര്‍ണര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇനി കളിക്കുന്നില്ല. ഞങ്ങളുടെ തീരുമാനം തെറ്റായിരുന്നു. അതുവഴി രാജ്യത്തെ അപമാനിച്ചു. ക്രിക്കറ്റ് ആസ്ട്രേലിയയുടെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. തന്റെ ഭാഗം ന്യായീകരിക്കുന്നില്ലെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.
സംഭവത്തിൽ വാർണർ നേരത്തെ ട്വിറ്ററിലൂടെ മാപ്പ് ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്റ്റീവ് സ്മിത്തും വാർത്തസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞു ജനങ്ങളോട് മാപ്പ് ചോദിച്ചിരുന്നു.
പന്ത് ചുരണ്ടൽ വിവാദത്തിന്റെ പേരിൽ ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്ത്, വാർണർ, കാമറൂണ്‍ ബാൻക്രോഫ്റ്റ് എന്നിവർക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. സ്മിത്തും വാർണർക്കും ഒരു വർഷം വീതവും ബാൻക്രോഫ്റ്റിന് ഒൻപത് മാസവുമാണ് വിലക്ക്.