അബുദാബിയുടെ വികസനത്തിന്റെ ഏറ്റവും പുതിയ രൂപമായി റീം ഐലന്‍ഡില്‍ 2.4 കിലോമീറ്റര്‍ ദൂരമുള്ള പുതിയ കനാല്‍

single-img
30 March 2018

അബുദാബി: അബുദാബി റീം ഐലന്‍ഡില്‍ 2.4 കിലോമീറ്റര്‍ ദൂരമുള്ള പുതിയ കനാല്‍. നാല്‍പത്തി ആറായിരം ചതുരശ്ര മീറ്റര്‍ സ്ഥലത്തു കൂടിയാണ് കനാല്‍ കടന്നുപോവുന്നത്. അല്‍ദാര്‍ പ്രൊപ്പര്‍ടീസ് ആണ് കനാലിന്റെ നിര്‍മ്മാതാക്കള്‍. റീമിലെ താമസക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും ഉപയോഗപെടുത്താവുന്ന വിധത്തിലുള്ള വിശാലമായ ഉദ്യാനവും കനാലിനോട് ചേര്‍ന്നുണ്ട്.

അഞ്ഞൂറോളം മരങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. പത്തു പാലങ്ങളും ഉല്ലാസത്തിനായുള്ള മുപ്പത്തി അഞ്ച് സ്ഥലങ്ങളും കനാല്‍ പോകുന്ന വഴികളിലുണ്ട്. അബുദാബിയുടെ വികസനത്തിന്റെ ഏറ്റവും പുതിയ രൂപമായിരിക്കും ഈ കനാല്‍. മാത്രമല്ല കനാലിനു സമാന്തരമായി ആളുകള്‍ക്ക് വ്യായാമം ചെയ്യുവാനുള്ള സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഇരുപത്തി മൂന്ന് കിലോ മീറ്റര്‍ നീളമുള്ള നടപ്പാതയും, ആയിരത്തി അഞ്ഞൂറ്റി അന്‍പത് മീറ്റര്‍ സൈക്കിള്‍ ട്രാക്കും, മൂവായിരത്തി അറുന്നൂറ്റി അന്‍പത് മീറ്റര്‍ നീളത്തില്‍ പ്രത്യേക ഉല്ലാസ കേന്ദ്രവുമെല്ലാം കനാലിന്റെ വശങ്ങളിലെ ആകര്‍ഷണങ്ങളായിരിയ്ക്കും.