കുവൈത്തില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മലയാളി ദമ്പതികളുടെ കുഞ്ഞിനു ദാരുണാന്ത്യം

single-img
29 March 2018

ഡേ കെയറില്‍ ഏഴര മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു. എറണാകുളം രായമംഗലം സ്വദേശിയും ബദര്‍ അല്‍ മുല്ല കമ്പനി ഉദ്യോഗസ്ഥനുമായ അറയ്ക്കല്‍ സാബി മാത്യുവിന്റെയും ജഹ്‌റ ആശുപത്രി സ്റ്റാഫ് നഴ്‌സ് ജോബയുടെയും മകള്‍ ആന്‍ഡ്രിയ മരിയ സാബി (ഏഴര മാസം) ആണു മരിച്ചത്.

ഇരുവരും ജോലിക്കായി പോകുമ്പോള്‍ കുഞ്ഞിനെ ഡേകെയറിലാക്കുകയാണ് പതിവ്. പതിവ് പോലെ ഡേകെയറില്‍ ആക്കിയ കുഞ്ഞിന് ഉച്ച ഭക്ഷണം കൊടുക്കുമ്പോഴാണ് തൊണ്ടയില്‍ കുരുങ്ങിയത്. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഇവര്‍ക്ക് മൂത്ത ഒരു മകള്‍ കൂടിയുണ്ട്.