ഒമാന്‍ ഓണ്‍ അറൈവല്‍ വിസ നിര്‍ത്തലാക്കി

single-img
28 March 2018


ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ നിര്‍ത്തലാക്കുന്നു. എക്‌സ്പ്രസ്, ടൂറിസം വീസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറിയതോടെയാണ് തീരുമാനം. ഈ മാസം 21 മുതലാണ് ടൂറിസ്റ്റ്, എക്‌സ്പ്രസ് വീസാ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റിയത്.

ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന പ്രചാരണങ്ങള്‍ പൂര്‍ണമാകുന്നതോടെ ഓണ്‍ അറൈവല്‍ വീസ കൗണ്ടറുകള്‍ ഒഴിവാക്കാനാണ് തീരുമാനം. പുതിയ വിമാനത്താവളത്തില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നതിന് താല്‍ക്കാലിക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിസ സംവിധാനത്തെ കുറിച്ച് അറിവില്ലാതെ ഒമാനിലെത്തുന്ന യോഗ്യതയുള്ള രാഷ്ട്രങ്ങളിലെ സഞ്ചാരികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഇവിസയുമായി എത്തുന്നവര്‍ക്ക് എമിഗ്രേഷന്‍ കൗണ്ടറിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനായി ഇവിസാ ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

റോയല്‍ ഒമാന്‍ പോലീസിന്റെ വെബ്‌സൈറ്റ് മുഖേനയാണ് ഇവിസക്ക് അപേക്ഷിക്കേണ്ടത്. അഞ്ചു മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. എന്നാല്‍ ഓണ്‍ അറൈവല്‍ വിസ നിര്‍ത്തുന്നതോടെ മറ്റു ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് ഒമാനിലെത്താന്‍ ഓണ്‍ലൈന്‍ വിസ എടുക്കേണ്ടിവരും.