ഡിഷ് ആന്റിന നീക്കം ചെയ്യാത്തവര്‍ക്ക് അബുദാബി മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

single-img
28 March 2018

അബുദാബി: ഡിഷ് ആന്റിന നീക്കം ചെയ്യാത്തവര്‍ക്ക് അബുദാബി മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. നഗരഭംഗിക്ക് കോട്ടം തട്ടുന്നതിനാല്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഡിഷ് ആന്റിനകള്‍ നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റി നിര്‍ദേശമുണ്ട്. ഇതുപ്രകാരം അബുദാബിയിലെ 22 ഓളം താമസക്കാര്‍ക്കാണ് മുനിസിപ്പാലിറ്റി നോട്ടീസ് നല്‍കിയിട്ടുള്ളത്.

മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അബുദാബിയില്‍ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയിലാണ് നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടത്. ഒരു കെട്ടിടത്തിന്റെ മുകളില്‍ പരമാവധി നാല് ഡിഷ് ആന്റിനകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. കെട്ടിടങ്ങളുടെ മതിലുകളിലും ബാല്‍ക്കണികളും ഡിഷ് ആന്റിനകള്‍ സ്ഥാപിക്കാന്‍ അനുമതിയില്ല.