ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച് വീണ്ടും അത്ഭുത ക്യാച്ചുമായി കെയ്ന്‍ വില്യംസണ്‍: വീഡിയോ

single-img
27 March 2018

https://twitter.com/DebrajPaulSir/status/978188233757609984

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ പുറത്താക്കാന്‍ കെയ്ന്‍ വില്യംസണ്‍ എടുത്ത ക്യാച്ച് ആരും മറന്ന് കാണില്ല. ടിം സൗത്തിയുടെ പന്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അടിച്ച പന്ത് പറന്ന് കൈപ്പിടിയിലൊതുക്കുകയായിരുന്നു കിവീസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിലാണ് ബ്രോഡിനെ പോലും അമ്പരപ്പിച്ച ക്യാച്ചെടുത്ത് വില്യംസണ്‍ താരമായത്.

എന്നാല്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലും വിസ്മയമാവുകയാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍. ജോണി ബെയര്‍‌സ്റ്റോയെ പുറത്തക്കാനെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തേക്ക് വീണ്ടുമൊരു മനോഹര കാഴ്ച്ച സമ്മാനിച്ചത്. ടോഡ് ആസ്റ്റലിന്റെ ഷോട്ട് പിച്ച് പന്ത് ബെയര്‍‌സ്റ്റോ പുള്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഷോര്‍ട്ട് മിഡ്ര്‌വിക്കറ്റില്‍ വില്യംസണ്‍ ഒരിക്കല്‍കൂടി സ്‌പൈഡര്‍മാനായി കൈപിടിയിലൊതുക്കുകയായിരുന്നു.