ദമാമില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

single-img
26 March 2018

അല്‍ഹസയില്‍ നിന്നും ദമാമിലേക്ക് മടങ്ങവെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി സ്വപ്നില്‍ സിമോണ്‍(24) ആണ് മരിച്ചത്. ദമാമിലെ സൈന്‍ ട്രേഡിംഗ് കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു സിമോണ്‍.

സ്വപ്നില്‍ ഓടിച്ചിരുന്ന കോറോള കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന പാകിസ്താന്‍ സ്വദേശി മുഹമ്മദ് വഹാജ് ഇസ്ഹാഖിന് ഗുരുതരമായ പരിക്കേറ്റു. ഇയാളെ ദമ്മാം മെഡിക്കല്‍ കോംപ്‌ളക്‌സില്‍ പ്രവേശിപ്പിച്ചു.

ജോലിയാവശ്യാര്‍ത്ഥം ദമ്മാമില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് സ്വപ്നില്‍ അല്‍ഹസയിലേക്ക് പോയത്. ശനിയാഴ്ച്ച രാത്രി തിരിച്ചെത്താതിരുന്നതിനാല്‍ കൂട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അബ്‌ഖൈഖ് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം കണ്ടെത്തിയത്.