20 പന്തുകളില്‍ നിന്നും സെഞ്ച്വറി തികച്ച് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ
24 March 2018
കൊല്‍ക്കത്തയില്‍ നടന്ന ഒരു പ്രാദേശിക ട്വന്റി20 മത്സരത്തിലാണ് സാഹയുടെ മിന്നല്‍ പ്രകടനം. നേരിട്ട 20 പന്തുകളില്‍ 18 എണ്ണം താരം അതിര്‍ത്തി കടത്തി. 14 സിക്സറുകളാണ് ഇന്നിങ്സില്‍ പിറന്നത്. നാല് ബൌണ്ടറികളും. 510ന്റെ മോഹിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റുമായി നിറഞ്ഞാടിയ സാഹ ഓടിയെടുത്തത് കേവലം രണ്ട് റണ്‍ മാത്രം. 102 റണ്‍സോടെ താരം പുറത്താകാതെ നിന്നു.