അഫ്രീദിയുടെ അത്ഭുത ക്യാച്ച്: വീഡിയോ വൈറല്‍

single-img
25 February 2018

ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി പാക് താരം ഷാഹിദ് അഫ്രീദിയുടെ അത്ഭുത ക്യാച്ച്. പാക് സൂപ്പര്‍ ലീഗില്‍ ഖ്വാട്ട ഗ്ലാഡിയേറ്റേഴ്‌സിന്റെ ഉമര്‍ അമീറിന്റെ ക്യാച്ചാണ് കറാച്ചി കിംഗ്‌സ് താരം കൂടിയായ അഫ്രീദി അത്ഭുതകരമായി കൈപിടിയില്‍ ഒതുക്കിയത്.

ബൗണ്ടറി ലൈനില്‍ പന്തിനെ ഒറ്റക്കൈയില്‍ ഒതുക്കിയ അഫ്രീദി പന്ത് മുകളിലേക്കെറിഞ്ഞ് ബൗണ്ടറി ലൈന്‍ കടക്കുകയും ബാലന്‍സ് വീണ്ടെടുത്ത ശേഷം പന്ത് തിരികെ ഗ്രൗണ്ടില്‍ പ്രവേശിച്ച് പിടിയിലൊതുക്കുകയും ആയിരുന്നു. അഫ്രീദിയുടെ ക്യാച്ച് ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്.