സൗദി അറേബിയയിൽ പാവകളിൽ കടത്തിയ വ്യാജ സ്‌ഫോടക വസ്തുക്കളെ കസ്റ്റംസ് പിടികൂടി.

single-img
23 February 2018

സൗദി അറേബ്യ: സൗദി അറേബിയയിൽ പാവകളിൽ കടത്തിയ വ്യാജ സ്ഫോടക വസ്തുക്കളെ കസ്റ്റംസ് അധികൃതർ പിടികൂടി. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

വ്യാജ സ്ഫോടക വസ്തുക്കൾ ഉൾപ്പെടുന്ന 42 പാവകളെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

വിമാനങ്ങളും ട്രക്കുകളും കയറ്റി അയക്കുന്ന ഒരു ആഗോള കയറ്റുമതി കമ്പനിയാണ് പാവ ബോംബുകൾ കടത്താൻ ശ്രമിച്ചത് എന്നാണ് കസ്റ്റംസ് അതോറിറ്റി പറയുന്നത്.