അബുദാബിയില്‍ മലയാളി യുവാവ് വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍

single-img
23 February 2018

അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചേലേരി അഞ്ചാംപുര സനൂപ് കുമാറാണ് (40) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അബുദാബി മുസഫ ശാബിയയിലാണ് വാഹനത്തില്‍ മൃതദേഹം കണ്ടെത്തിയത്.

ച്യൂയിംഗം വിതരണ കമ്പനിയുടെ ടെറിട്ടറി സൂപ്പര്‍വൈസറായിരുന്നു സനൂപ്. സംഭവത്തെ കുറിച്ച് അബുദാബി പൊലീസ് അന്വേഷിച്ചുവരികയാണ്. സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് നാട്ടിലേക്കു വന്നിരുന്ന സനൂപ് കുമാര്‍ ഏതാനും ദിവസം മുന്‍പാണ് അവധി കഴിഞ്ഞു തിരികെ ഗള്‍ഫിലേക്കു പോയത്.