ബാറ്റ്‌സ്മാന്മാര്‍ ഒന്നിനു പുറകെ ഒന്നായി റണ്ണൗട്ടായി: ഇത് കോഴക്കളി?; വീഡിയോ കാണാം

single-img
31 January 2018

യുഎഇയില്‍ നടന്ന ടി20 ടൂര്‍ണമെന്റിനെതിരെ ഐസിസി അന്വേഷണം ആരംഭിച്ചു. അസാധാരണവും അസ്വാഭാവികവുമായ രീതിയില്‍ താരങ്ങള്‍ പുറത്താകുന്ന വീഡിയോ വൈറലായതോടെയാണ് ഐസിസി അന്വേഷണത്തിന് ഉത്തരവിട്ടത്.

അജ്മന്‍ ഓള്‍ സ്റ്റാര്‍സ് ടി20 ലീഗിനെതിരെയാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മല്‍സരത്തില്‍ ബാറ്റ്‌സ്മാന്മാര്‍ ഒന്നിനു പുറകെ ഒന്നായി റണ്ണൗട്ടായതാണ് ഒത്തുകളിയാണോയെന്ന സംശയം ഉയര്‍ത്തിയത്.

തീര്‍ത്തും അസ്വാഭാവികവും അസാധാരണവുമായ രീതിയിലാണ് ലീഗില്‍ താരങ്ങള്‍ പുറത്താകുന്നത്. ഇവയിലേറെയും റണ്ണൗട്ടുകളും സ്റ്റംപിങ്ങുകളുമാണ്. ക്രീസീല്‍ തിരിച്ചെത്താന്‍ ആവശ്യത്തിലേറെ സമയം ലഭിച്ചിട്ടും താരങ്ങള്‍ അതിനു മെനക്കെടാത്തതും പുറത്താക്കാന്‍ മനഃപൂര്‍വം സൗകര്യമൊരുക്കുന്നതുമാണ് മല്‍സരങ്ങള്‍ക്ക് ഒത്തുകളി ഛായ നല്‍കിയത്.

ഐസിസി ആന്റി കറപ്ഷന്‍ വിഭാഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഒത്തുകളിയെ കുറിച്ച് എന്തെങ്കിലും വിവരമുളളവര്‍ക്ക് ഇത് [email protected] എന്ന വെബ്‌സൈറ്റ് വഴി അറിയിക്കാവുന്നതാണ്.

സംഭവം തെളിഞ്ഞാല്‍ മല്‍സരത്തിന്റെ സംഘാടകര്‍ക്കും കളിക്കാര്‍ക്കും എല്ലാം ആജീവനാന്ത വിലക്ക് വരെയുളള നടപടികള്‍ ഐസിസി സ്വീകരിച്ചേക്കും. അതേസമയം, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) അനുമതി ഈ ലീഗിനില്ലെന്നും പറയപ്പെടുന്നു.