സൗദിയില്‍ കനത്ത മഞ്ഞുവീഴ്ച: വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി

single-img
30 January 2018

സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ തബൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായി. തബൂക്കില്‍ ഈ ആഴ്ചയോടെ തണുപ്പേറുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. ഇത് ശരിവെക്കുന്നതായി മഞ്ഞുവീഴ്ച. മലയോരമേഖലയായ ജബല്‍ ലോസ്, ഹലകാന്‍ എന്നിവിടെയാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്.

ജോര്‍ദാനിന്റെ അതിര്‍ത്തി പ്രദേശമാണ് തബൂക്ക്. കനത്ത മഞ്ഞുവീഴ്ചയാണ് തബൂക്കില്‍ നാലുദിവസമായി അനുഭവപ്പെടുന്നത്. സൂര്യപ്രകാശം തട്ടിയാലുടനെ മഞ്ഞലിയും. ഇത് കണക്കാക്കി രാത്രിയില്‍ മഞ്ഞുവീഴുന്ന ഇടങ്ങളില്‍ തമ്പടിക്കാന്‍ ദൂരെ ദിക്കില്‍നിന്നുപോലും നിരവധി പേരെത്തുന്നുണ്ട്.