അബുദാബിയില്‍ കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച കെ.എസ്.സി വിന്റര്‍ സ്‌പോട്‌സ് ശ്രദ്ധേയമായി

single-img
30 January 2018

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച വിന്റര്‍ സ്‌പോര്‍ട്‌സില്‍ കുട്ടികളൂം മുതിര്‍ന്നവരും അടക്കം നിരവധി പേര്‍ പങ്കെടുത്തു. അബുദാബി ആംഡ് പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ ശീതകാല കായിക മത്സരത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രത്യേക മാര്‍ച്ചു പാസ്റ്റും ശ്രദ്ധേയമായി.

കെ എസ് സി പ്രസിഡന്റ് പത്മനാഭന്‍ ദീപശിഖ തെളിയിച്ചു. പവര്‍ പ്ലാസ്റ്റിക് എംഡി രാജന്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു, ജനറല്‍ സെക്രട്ടറി മനോജ്, വൈസ് പ്രഡിഡന്റ് ചന്ദ്രശേഖരന്‍ ട്രഷറര്‍ നൗഷാദ് എന്നിവര്‍ സംസാരിച്ചു.

വര്‍ണശബളമായ പരേഡില്‍ മാനേജിങ് കമ്മറ്റി അംഗങ്ങള്‍ ഗാഡ്ഓഫ്ഓണര്‍ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് വിവിധ ഇനങ്ങളിലായി വിവിധ കായിക മത്സരങ്ങള്‍ നടന്നു. 6 വയസിനു താഴെയുള്ള വിഭാഗങ്ങള്‍ മുതല്‍ പ്രായം ചെന്നവരുടെ ഗ്രൂപ്പുകള്‍ വരെ ഉണ്ടായിരുന്നു.

മുതിര്‍ന്നവരുടെ നൂറുമീറ്റര്‍ ഓട്ടം 400 മീറ്റര്‍ റിലേ എന്നിവയില്‍ സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ പ്രായമായവരും മത്സരങ്ങളില്‍ ശ്രദ്ദേയമായ മുന്നേറ്റങ്ങള്‍ നടത്തി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.