‘കളിക്കളത്തില്‍ എതിരാളിയെ ഉള്ളൂ, ശത്രു ഇല്ല’: ഗ്രൗണ്ടിലെ സൗഹൃദക്കാഴ്ച്ചയായി ഇന്ത്യപാക് സെമി

single-img
30 January 2018

https://twitter.com/officialKohliFC/status/958172420531253250

 

അയല്‍ രാജ്യങ്ങളാണെങ്കിലും കളിക്കളത്തിന് അകത്തും പുറത്തും പരസ്പരം മത്സരിക്കുന്നവരാണ് ഇന്ത്യയും പാകിസ്താനും. ഓരോ ഇന്ത്യാ പാക് മത്സരവും ആരാധകര്‍ക്ക് ജീവന്‍ മരണ പോരാട്ടത്തില്‍ കുറഞ്ഞതല്ല. എന്നാല്‍ അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാകിസ്താന്‍ സെമിഫൈനലിനിടയില്‍ ഇരുടീമുകളിലെയും താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനാണ് കാണികള്‍ സാക്ഷിയായത്.

ഇന്ത്യയുടെ ഇന്നിങ്‌സിന്റെ 48ാം ഓവറിലാണ് സൗഹൃദ നിമിഷം ഗ്രൗണ്ടില്‍ കണ്ടത്. 48ാം ഓവറിലെ അഞ്ചാം പന്തെറിയുന്നതിന് മുമ്പ് ഇന്ത്യയുടെ സെഞ്ചുറി താരം ശുബ്മാന്‍ ഗില്ലിന്റെ ഷൂ ലെയ്‌സ് കെട്ടിക്കൊടുത്ത് പാക് ഫീല്‍ഡര്‍ മാതൃകയാകുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ശുബ്മാന്റെ ഷൂ ലെയ്‌സ് അഴിഞ്ഞതോടെ താരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.

ഇതോടെയാണ് പാക് താരം സഹായത്തിനെത്തിയത്. പിന്നീട് പാക് ഇന്നിംഗ്‌സിനിടയിലും സമാനമായ സംഭവമുണ്ടായി. പാകിസ്താന്റെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍ പാക് ബാറ്റ്‌സ്മാന്റെ ഷൂ ലെയ്‌സ് കെട്ടിക്കൊടുക്കുകയായിരുന്നു. ഈ രണ്ട് ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.