ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം യുഎഇയില്‍

single-img
29 January 2018

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഷാര്‍ജയിലെ സഹാറ സെന്ററില്‍ പ്രദര്‍ശനത്തിന്. 21 കാരറ്റില്‍ നിര്‍മിച്ചിരിക്കുന്ന ‘നജ്മത് തയിബ’ അഥവാ തയ്ബയുടെ താരം എന്നറിയപ്പെടുന്ന മോതിരത്തിന്റെ ഉടമസ്ഥാവകാശം ദുബായ് ആസ്ഥാനമായുള്ള തയിബ എന്ന കമ്പനിക്കാണ്.

മോതിരത്തിന്റെ ഭാരം 64 കിലോഗ്രാമാണ്. ഇതില്‍ 615 സ്വരോസ്‌കി ക്രിസ്റ്റലുകളും അഞ്ചു കിലോയിലധികം വിലപിടിപ്പുള്ള രത്‌നങ്ങളും ഉപയോഗിച്ചിട്ടുണ്ട്. 18 വര്‍ഷം മുന്‍പാണ് ഈ മോതിരമുണ്ടാക്കിയത്. 55 സ്വര്‍ണപണിക്കാരുടെ 45 ദിവസത്തെ പ്രയത്‌നഫലമാണ് ലോകത്തിലെ ഏറ്റവുംവലിയ മോതിരമായത്.

അന്ന് നിര്‍മാണത്തിന് ഉടമസ്ഥന് ചെലവായത് 5,47,000 യു.എസ്. ഡോളറാണ്. പിന്നീട് സ്വര്‍ണവില മാനംതൊട്ടപ്പോള്‍ മോതിരത്തിന്റെ വിലയും ഒപ്പം കുതിച്ചു. ഇന്ന് മോതിരത്തിന്റെ വില 1.1 കോടി ദിര്‍ഹമാണ് അതായത് ഏകദേശം 30 ലക്ഷം യു.എസ്. ഡോളര്‍.