ബ്രയാന്‍ ലാറയെ മറികടന്ന് കോഹ്‌ലി

single-img
29 January 2018

ഓരോ പരമ്പര കഴിയുമ്പോഴും വ്യക്തിഗത നേട്ടങ്ങളില്‍ മുന്‍ അതികായരെ മറികടക്കാറുള്ള ഇന്ത്യന്‍ നായകന്‍ കോഹ്‌ലി ഇത്തവണ വിന്‍ഡീസ് നായകനും ലോകോത്തര താരവുമായിരുന്ന ബ്രയാന്‍ ലാറയെ മറികടന്നു. ടെസ്റ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ റാങ്കിങ് ലിസ്റ്റിലാണ് കോഹ്‌ലിയുടെ മുന്നേറ്റം.

ജൊഹന്നാസ് ബര്‍ഗിലെ ടെസ്റ്റില്‍ നിന്നും നേടിയ 12 പോയിന്റുകളോടെ 912 പോയിന്റ് സ്വന്തമാക്കി താരമിപ്പോള്‍ ലിസ്റ്റില്‍ 26ാം സ്ഥാനത്താണ്. ബ്രയാന്‍ ലാറയുടെ 911 പോയിന്റാണ് മറികടന്നിരിക്കുന്നത്. കെവിന്‍ പീറ്റേഴ്‌സന്‍ (909), ഹാഷിം അംല (907), ഷിവ നാരായന്‍ ചന്ദര്‍പോള്‍ (901) എന്നിവര്‍ കോഹ്‌ലിയുടെ പിറകിലായി. മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ 916 പോയിന്റുകളുമായി കോഹ്‌ലിക്ക് മുകളിലുണ്ട്.