വിരാട് കോഹ്ലിയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി

single-img
27 January 2018


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്ക് മറ്റൊരു നേട്ടം കൂടി. ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സ്വന്തമാക്കിയത്.

ധോണിയുടെ 3454 റണ്‍സ് എന്ന നേട്ടമാണ് കോഹ്ലി പിന്നിട്ടത്. മൂന്നാം ടെസ്റ്റില്‍ 39 റണ്‍സിലെത്തി നില്‍ക്കെയാണ് കോഹ്ലി ധോണിയെ മറികടന്നത്. 60 ടെസ്റ്റില്‍നിന്നാണ് ധോണിയുടെ നേട്ടമെങ്കില്‍ വെറും 35 ടെസ്റ്റില്‍നിന്നാണ് കോഹ്ലി ഇത്രയും റണ്‍സ് അടിച്ചെടുത്തത്.

47 ടെസ്റ്റുകളില്‍നിന്ന് 3449 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കര്‍ ഇതോടെ മൂന്നാമനായി. മുഹമ്മദ് അസ്ഹറുദീന്‍(47 ടെസ്റ്റുകളില്‍നിന്ന് 2856 റണ്‍സ്), സൗരവ് ഗാംഗുലി(49 ടെസ്റ്റുകളില്‍നിന്ന് 2561 റണ്‍സ്) എന്നിവരാണ് കോഹ്ലിക്കും ധോണിക്കും ഗവാസ്‌കറിനും പിന്നില്‍.