ദുബായ് വിമാനത്താവളത്തില്‍ അച്ഛന്‍ കുഞ്ഞിനെ മറന്നുവച്ചു: പിന്നീട് നടന്നത്…

single-img
25 January 2018

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അച്ഛന്‍ ‘മറന്നുവച്ച’ മൂന്നു വയസ്സുള്ള കുഞ്ഞിനെ സുരക്ഷാ ജീവനക്കാര്‍ തിരികെ ഏല്‍പ്പിച്ചു. കുഞ്ഞിനെ കാണാതായ വിവരം സുരക്ഷാ ഉദ്യോഗസ്ഥരുടെ വിളിയെത്തുംവരെ കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നില്ല. വിമാനത്താവളത്തില്‍നിന്ന് രണ്ട് കാറിലായി അല്‍ ഐനിലെ വീട്ടിലേക്ക് തിരിച്ച കുടുംബാംഗങ്ങള്‍ ഞെട്ടലോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്ന് വിവരമറിഞ്ഞത്.

രണ്ടു കാറിലായി യാത്ര തിരിച്ചതിനാലാണ് തിരക്കിനിടെ കുഞ്ഞിന്റെ അഭാവം ശ്രദ്ധിക്കാതെ പോയത്. വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയുടെ അച്ഛനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിമാനത്താവളരേഖകളില്‍നിന്ന് അച്ഛന്റെ വിവരങ്ങളെടുത്ത് ഫോണില്‍ ബന്ധപ്പെട്ടു. മൂന്ന് മണിക്കൂറിനു ശേഷമാണ് കുഞ്ഞിനെ അച്ഛന് കൈമാറിയത്.