സെക്‌സ് വെറുമൊരു ആനന്ദാനുഭൂതി മാത്രമല്ല

single-img
3 December 2017

സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങള്‍ കൂടിയുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. ഒരു വേദനസംഹാരിയാണ് സെക്‌സ്. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് ഇതിന് സഹായിക്കുന്നത്.

ഓക്‌സിടോസിന്‍ എന്‍ഡോര്‍ഫിനുകള്‍ എന്നിവയുടെ സാന്നിധ്യമാണ് വേദനയെ ശമിപ്പിക്കുന്നത്. രതിമൂര്‍ച്ഛാവേളയില്‍ കൂടുതല്‍ എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതേപോലെ തന്നെ നല്ല സെക്‌സിന് ചര്‍മ സൗന്ദര്യവുമായി ബന്ധമുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

സെക്‌സിന്റെ സമയത്ത് സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടും. ഇത് ചര്‍മത്തിന്റെ മിനുമിനുപ്പിന് സഹായിക്കും. മാത്രമല്ല രക്തസഞ്ചാരം വര്‍ധിപ്പിക്കുന്നതും അതുവഴി പോഷകങ്ങള്‍ ശരിയായ വിധത്തില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുകയും ചെയ്യുന്നതോടെ പ്രസരിപ്പ് വര്‍ധിക്കുകയും ചെയ്യും.

ഇതിനുപുറമെ ടെന്‍ഷന്‍ കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനും സെക്‌സ് സഹായകരമാണ്. ടെന്‍ഷനും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമമായും സെക്‌സിനെ കണക്കാക്കാം. നല്ല മൂഡ് നല്‍കുന്ന സിറടോണിന്‍ എന്ന ഹോര്‍മോണ്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ പുറപ്പെടുവിക്കും. ഈ ഹോര്‍മോണ്‍ വിഷാദത്തെ അകറ്റുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

സെക്‌സിനെ തുടര്‍ന്ന് ശരീരം പുറപ്പെടുവിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകളുടെ സാന്നിധ്യമാണ് നല്ല ഉറക്കം നല്‍കുന്നതിന് പിന്നില്‍. രതിമൂര്‍ച്ഛയെ തുടര്‍ന്ന് പ്രോലാക്ടിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അത് റിലാക്‌സേഷനും ഉറക്കവും നല്‍കുകയും ചെയ്യും.

ആര്‍ത്തവ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ആരോഗ്യകരമായ സെക്‌സും രതിമൂര്‍ച്ഛയും സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. രതിമൂര്‍ച്ഛാ സമയത്ത് പെല്‍വിക് പേശികള്‍ക്ക് ലഭിക്കുന്ന സങ്കോചവും വികാസവുമെല്ലാം ഇതിന് സഹായിക്കും.