വിരാട് കൊഹ്‍ലിയുടെ പരാതി ബിസിസിഐ പരിഹരിച്ചു: രോഹിത് ശര്‍മയെ ക്യാപ്ടനാക്കി

single-img
28 November 2017

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ വിരാട് കൊഹ്‍ലിക്ക് വിശ്രമം അനുവദിച്ചു. തുടര്‍ച്ചയായ മത്സരങ്ങളുടെ സമ്മര്‍ദത്തെ കുറിച്ച് കോഹ്ലി നേരത്തെ പരാതിപ്പെട്ടിരുന്നു.

ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര വരുന്നത്. ഇതിനിടയില്‍ ഒന്നു ശ്വാസം വിടാന്‍ പോലുമുള്ള സമയം ലഭിക്കില്ലെന്നും കോലി പരാതിപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് സെലക്ഷന്‍ കമ്മിറ്റി കോലിക്ക്‌ വിശ്രമം അനുവദിച്ചത്.

ഓപ്പണര്‍ രോഹിത് ശര്‍മയാകും കൊഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുക.  ഡിസംബര്‍ പത്തിനാണ് മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പര തുടങ്ങുന്നത്. പതിനഞ്ചംഗ ടീമില്‍ യുവതാരം സിദ്ധാര്‍ത്ഥ് കൗള്‍ ഇടം പിടിച്ചപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ടിട്വന്റി പരമ്പരയിലുണ്ടായിരുന്ന ശ്രേയസ് അയ്യരെ തിരിച്ചുവിളിച്ചു. അതേസമയം മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും ടീമിലെത്താനായില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, എം.എസ് ധോനി, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍