പ്രവാസികൾക്ക് വീണ്ടും തിരിച്ചടി: സൗദിയില്‍ ഊര്‍ജ്ജിത സ്വദേശിവത്കരണം അഞ്ച് മേഖലകളിലേക്കു കൂടി

single-img
8 November 2017

സൗദിയില്‍ ഊര്‍ജ്ജിത സ്വദേശിവത്കരണം അഞ്ച് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. ഇതിനായി പ്രത്യേക സമിതികൾ രൂപീകരിക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. വാണിജ്യം, ധനകാര്യം, വ്യവസായം, കൃഷി, സേവനം എന്നീ മേഖലയിലെ തൊഴിലുകളാണ് സ്വദേശികള്‍ക്കായി മാറ്റി വെക്കുന്നത്.

തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. ഈ മേഖലയിലെ ഏതെല്ലാം തസ്തികകളാണ് സ്വദേശികള്‍ക്ക് നീക്കി വെക്കുകയെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. എത്ര ശതമാനം വരെ സ്വദേശിവത്കരണം നിര്‍ബന്ധമാക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.

സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ഓരോ ഘട്ടത്തിലും സ്വദേശിവത്കരണത്തിന്റെ തോത് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.