ഒരു ബോള്‍ ചെയ്യാനായി പാക് ബൗളര്‍ വഹാബ് ഓടിയത് അഞ്ച് തവണ: ദേഷ്യം പിടിച്ചടക്കി ബാറ്റ്‌സ്മാനും അമ്പയറും സഹകളിക്കാരും; സഹികെട്ട് കോച്ച് എണീറ്റുപോയി: വീഡിയോ വൈറല്‍

single-img
8 October 2017

https://twitter.com/iPakistaniLAD/status/916653853466157057

ശ്രീലങ്കയും പാകിസ്താനും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലായിരുന്നു പാകിസ്താന്‍ ബൗളര്‍ വഹാബ് റിയാസിന്റെ രസകരമായ സംഭവം നടന്നത്. പന്ത് എറിയാനായി റണ്‍അപ് എടുത്ത് അവസാനഘട്ടത്തില്‍ പിന്മാറുന്നത് ക്രിക്കറ്റ് ലോകത്ത് അസാധാരണ സംഭവമല്ല.

എന്നാല്‍ റിയാസിന് തുടരെ അഞ്ച് വട്ടമാണ് ഇങ്ങനെ സംഭവിച്ചത്. ദേഷ്യം പിടിച്ചടക്കി ബാറ്റ്‌സ്മാനും അമ്പയറും സഹകളിക്കാരും ഗ്രൗണ്ടില്‍ നിന്നെങ്കിലും പാകിസ്താന്‍ കോച്ച് മിക്കി ആര്‍തര്‍ ഇരിപ്പിടം വിട്ടാണ് ഇതിനോട് പ്രതികരിച്ചത്.