സൗദിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

single-img
6 October 2017

സോഷ്യല്‍ മീഡിയയിലൂടെ രാജ്യത്തിനെതിരെ പ്രതികരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. സൗദി പൊതു സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ആരെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയാല്‍ അത് നിരീക്ഷിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പിടികൂടുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗീക വാക്താവ് മേജര്‍ മന്‍സൂര്‍ തുര്‍ക്കി വൃക്തമാക്കി.

രാജ്യ താല്‍പര്യത്തിനു വിരുദ്ധമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും ആധുനിക സാങ്കേതിക വിദ്യ ആഭ്യന്തര മന്ത്രാലയത്തിനുണ്ട്. പിടികൂടുന്നവരെ സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വിചാരണ ചെയ്യുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം സൗദിയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഖത്തര്‍ സ്വദേശിയുള്‍പ്പടെ 22 പേരെ പിടികൂടിയിരുന്നു. ഐടി നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടികൂടപ്പെട്ടവരില്‍ ഖത്തര്‍ സ്വദേശി ഒഴികെ ബാക്കിയുള്ളവരെല്ലാം സ്വദേശികളാണ്.

സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റും ഇവര്‍ ജനങ്ങളെ സംഘടിപ്പിക്കാനും പൊതു നിമയമം ലംഘിക്കാനും പ്രേരിപ്പിക്കുന്ന തരത്തില്‍ വീഡിയോ ക്ലിപ്പുകളും സന്ദേശങ്ങളും അയക്കുന്നതായി സുരക്ഷ വിഭാഗത്തിന്റെ ശ്രദ്ദയില്‍പ്പെട്ടിരുന്നു.

അഞ്ച് വര്‍ഷത്തില്‍ കൂടാത്ത തടവും മുപ്പത് ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യങ്ങളാണ് ഇവര്‍ ചെയ്ത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ദേശവിരുദ്ദ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ വിഭാഗം കാണുന്നില്ലന്ന് ധരിക്കേണ്ടന്നും ഇത്തരം കാര്യങ്ങള്‍ ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍കി അറിയിച്ചു.