സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്ത: വിശദീകരണവുമായി എസ്.പി ഫോര്‍ട്ട്

single-img
1 October 2017

തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റലിനെ കുറിച്ച് വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ വിശദീകരണവുമായി ആശുപത്രി അധിക്യതര്‍ രംഗത്തെത്തി.പ്ലാസ്റ്റിക് സര്‍ജറിയുടെ ബില്‍ പോസ്റ്റ് ചെയ്തിട്ട് “രണ്ട് സ്റ്റിച്ച് ഇടാന്‍ ഇത്രയും ഭീമമായ ചാര്‍ജ്ജ്” എന്ന കുറിപ്പോടെയായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചിരുന്നത്. ഹോസ്പിറ്റലിന്റെ ഓൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവത്തിന്റെ നിജ സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ എന്ന ആമുഖത്തോടെ ആശുപത്രിയുടെ വിശദീകരണം പോസ്റ്റു ചെയ്തിരിക്കുന്നത്.തെറ്റിദ്ധാരണാ ജനകമായ സന്ദേശത്തില്‍ പറയുന്ന രോഗി ആശുപത്രിയില്‍ ചികിത്‌സയ്ക്ക് എത്തിയതുമുതല്‍ ഡിസ്ചാര്‍ജ്ജ് ആയതു വരെയുള്ള എല്ലാ കാര്യങ്ങളും വിശദീകരിക്ക്ക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് ആശുപത്രി അധിക്യതര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്‌

പോസ്റ്റിന്റെ പൂർണ്ണ രൂപം:

എസ്‌.പി ഫോര്‍ട്ട്‌ ഹോസ്പിറ്റലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഹോസ്പിറ്റലിന്‍റെ വിശദീകരണം
___________________________________________________
തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റലില്‍ പ്ലസ്റ്റിക് ആന്റ് മൈക്രോ വാസ്‌കുലാര്‍ സര്‍ജന്‍ ഡോ: പി.വിജയകുമാറിന്റെ ചികിത്‌സയിലായിരുന്ന ഒരു രോഗിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജ സ്ഥിതി…

▪ഈ മാസം 26 ാം തീയതി (26/09/2017) വീഴ്ചയില്‍ തലയില്‍ ആഴത്തില്‍ മുറിവു പറ്റിയ നിലയില്‍ വള്ളക്കടവ് സ്വദേശിയായ അനസ് മുഹമ്മദ്, എ അഞ്ചു വയസ്സുള്ള കുട്ടി എസ്.പി ഫോര്‍ട്ടില്‍ ചികിത്‌സ തേടി എത്തുന്നു

▪അഞ്ചു വയസ്സ് മാത്രമുള്ള കുട്ടി ആയതിനാലും തലയോട്ടി പുറത്തു കാണാന്‍ കഴിയു തരത്തില്‍ ആഴത്തിലുള്ള മുറിവ് ആയതിനാലും, മുറിവിന്റെ അവസ്ഥ കുട്ടിയുടെ മുഖത്ത് വികലമായ പാട് ഉണ്ടാക്കുന്നതും പുരികത്തെ വികൃതമായ രീതിയില്‍ രണ്ടാക്കി വേര്‍തിരിക്കുന്ന തരത്തിലുമുള്ളതായിരുന്നു.

▪ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയ ശേഷം അവരുടെ രേഖാമൂലമുള്ള സമ്മതത്തോടെ ചികിത്‌സ ആരംഭിച്ചു.

▪ഓപ്പറേഷന്‍ തിയേറ്ററില്‍ വച്ച് ജനറല്‍ അനസ്തീഷ്യയുടെ സഹായത്തോടെ മുറിവിനകത്ത് ആറും പുറത്ത് പതിനൊന്നും ഫൈന്‍ സ്യൂച്ചറുകള്‍ (സങ്കീര്‍ണ്ണമായ മുറിവുകള്‍ക്ക് പാടുകള്‍ ഉണ്ടാകാത്ത തരത്തിലുള്ള നൂതന സ്റ്റിച്ചിംഗ്) ചെയ്തു.

▪തലയിലെ ആഴത്തിലുള്ള മുറിവ് ആയതിനാല്‍ ഒരു ദിവസം മെഡിക്കല്‍ ഐ.സി.യു വില്‍ ആവശ്യമായ ചികിത്‌സയും പരിചരണവും നല്‍കിയ ശേഷം രോഗിയെ വിട്ടയച്ചു

ഇത്രയും കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ നടന്നത്, അല്ലാതെ വാര്‍ത്തയില്‍ പറയു പോലെ 2 സ്റ്റിച്ച് ഇടുക മാത്രമായിരുന്നില്ല, ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടയുടന്‍ തന്നെ ഞങ്ങള്‍ കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും നിജസ്ഥിതി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അസംഖ്യം വ്യാജ വാര്‍ത്തകളുടെ ഗണത്തില്‍ പെടുത്തി ഇത് അവഗണിക്കാതെ ഇത്തരമൊരു വാര്‍ത്ത കണ്ടയുടന്‍ അതിന്റെ വാസ്തവം എന്താണ് എന്നന്വേഷിക്കാതെ, അത് വിശ്വസിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്ത ഓരോരുത്തരെയും സത്യമെന്താണ് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഞങ്ങളുടെ ഈ എളിയ ശ്രമം.————ടീം എസ്.പി ഫോര്‍ട്ട്.

ഈ സംഭവത്തെ കുറിച്ച് ഇതിനോടകം തന്നെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും മാന നഷ്ട കേസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ നിയമ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും എസ്.പി ഫോര്‍ട്ട് അധിക്യതര്‍ അറിയിച്ചു