കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

single-img
27 September 2017

മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തി. 62ല്‍ നിന്ന് 65 ആക്കിയാണ് ഉയര്‍ത്തിയത്. വിവിധ മന്ത്രാലയങ്ങളിലെ 1445 ഓളം ഡോക്ടര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കേന്ദ്ര ആരോഗ്യ സര്‍വ്വീസിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം നേരത്തെ 65 ആയി ഉയര്‍ത്തിയിരുന്നു.