‘ഷാര്‍ജ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കും’: മൂന്ന് വര്‍ഷം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് ജോലി നല്‍കുമെന്നും ഷാര്‍ജ ഭരണാധികാരി

single-img
26 September 2017

തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് അവിടെ തന്നെ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ഷാര്‍ജ ഭരണാധികാരി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മൂന്ന് വര്‍ഷം ശിക്ഷാ കാലവധി പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് ജോലി നല്‍കാമെന്ന ഷാര്‍ജാ ഭരണാധികാരിയുടെ ഉറപ്പ്. നിരവധി മലയാളികളാണ് മൂന്ന് വര്‍ഷത്തിലധികമായി തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ കഴിയുന്നത്.