ദുബായിലെ ടോർച്ച് ടവറിൽ തീപിടിത്തം
4 August 2017
ലോകത്തെ ഏറ്റവും ഉയരം കൂടിയ പാർപ്പിടസമുച്ചയങ്ങളിൽ ഒന്നായ ദുബായിലെ ടോർച്ച് ടവറിൽ തീപിടിത്തം. രണ്ടു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് ടോർച്ച് ടവറിന് തീപിടിക്കുന്നത്. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിച്ചാമ്പലായി. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
കനത്ത പുകയിൽ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായാണ് റിപ്പോർട്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.