വിദേശികള്‍ക്കും ഖത്തറില്‍ ഇനിമുതല്‍ സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കും

single-img
3 August 2017

ഖത്തറില്‍ ഇനി വിദേശികള്‍ക്കും സ്ഥിരതാമസത്തിനുള്ള വിസ ലഭിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ലാബിന്‍ നാസിര്‍ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഉപാധികളോടെ പ്രവാസികള്‍ക്ക് സ്വദേശികളുടെ പരിഗണന നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കിയത്.

ഖത്തരി വനിതകളെ വിവാഹം ചെയ്ത വിദേശികള്‍, അവരുടെ മക്കള്‍, രാജ്യത്തിന് പ്രത്യേക സേവനങ്ങള്‍ നല്‍കുന്ന വിദേശികള്‍, രാജ്യത്തിന് ആവശ്യമുള്ള പ്രതിഭകള്‍ തുടങ്ങിയവര്‍ക്കായിരിക്കും സ്വദേശികള്‍ക്ക് തുല്യമായ പരിഗണന ലഭിക്കുക. സ്ഥിരം വിസക്കൊപ്പം, ഖത്തറില്‍ സ്വന്തമായി ബിസിനസ് തുടങ്ങാനും ഇവര്‍ക്ക് സാധിക്കും