ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്കിന് പ്രത്യേക ഇ സംവിധാനം

single-img
3 July 2017

ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഇ സംവിധാനം ഏര്‍പ്പെടുത്തി. ഉംറ സീസണ്‍ അവസാനിക്കാറായതിനാല്‍ ജിദ്ദ വിമാനത്താവളത്തിലും മറ്റ് പ്രവേശന കവാടങ്ങളിലും തിരിച്ചുപോകുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഹജ്ജ്, ഗതാഗതം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഹൗസിംങ്, വകുപ്പുകളെയും ഉംറ കമ്പനികള്‍, വിമാന കമ്പനികള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. ഇ ട്രാക്കില്‍ തിരിച്ചുപോകുന്നവരുടെ വിവരങ്ങള്‍ ഉംറ കമ്പനികള്‍ ചേര്‍ക്കുന്നതോടെ തീര്‍ഥാടകരുടെ വിമാന ബുക്കിങ്, സമയം, ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി, ബസുകളുടെ ലൈസന്‍സ്, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന സമയം, തീര്‍ഥാടകര്‍ പുറപ്പെടുന്ന സ്ഥലം തുടങ്ങിയവ ഉറപ്പുവരുത്തും. ഇതിനു ശേഷമായിരിക്കും പുറപ്പെടുന്നതിനുള്ള അനുമതി അധികൃതര്‍ നല്‍കുക. പുതിയ സംവിധാനം വരുന്നതോടെ തീര്‍ഥാടകരുടെ സുരക്ഷയും ഉറപ്പുവരുത്തും.