ദുബൈ മെട്രോ സര്‍വീസ് 10 ആഴ്ചത്തേക്ക് ഭാഗികമായി നിര്‍ത്തിവെക്കുന്നു

single-img
2 July 2017

ഈ മാസം 28 മുതല്‍ 10 മാസത്തേക്ക് വെള്ളി, ശനി ദിവസങ്ങളില്‍ ദുബൈ മെട്രോയുടെ റെഡ് ലൈനിലെ സര്‍വീസ് ഭാഗികമായി നിര്‍ത്തിവെക്കും. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. സര്‍വീസ് നിര്‍ത്തുന്ന സ്റ്റേഷനുകള്‍ക്കിടയില്‍ പകരം ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. യുഎഇ എക്‌സ്‌ചേഞ്ച് ദിശയിലേക്ക് യാത്ര ചെയ്യുന്നവര്‍ ജുമൈറ ലേക്ക് ടവേഴ്‌സ് സ്റ്റേഷനില്‍ ഇറങ്ങി ബസില്‍ ഇബ്‌നുബതൂത്ത സ്റ്റേഷനിലേക്ക് പോകണം. അവിടെ നിന്ന് മെട്രോയില്‍ സഞ്ചാരം തുടരാം. റാശിദിയ ദിശയില്‍ യാത്രചെയ്യുന്നവര്‍ ഇബ്‌നുബതൂത്ത സ്റ്റേഷനിലിറങ്ങി ജെഎല്‍ടി സ്റ്റേഷനിലേക്ക് ബസില്‍ പോകണം. ബസ് യാത്ര സൗജന്യമായിരിക്കും.