പാകിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷന്‍ ജാദവിനെ മോചിപ്പിക്കുവാന്‍ ശ്രമം; കോടതിയില്‍ സമര്‍പ്പിക്കാനുള്ള അപ്പീല്‍ ഇന്ത്യ പാക്കിസ്ഥാനു കൈമാറി

single-img
26 April 2017


പാകിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷന്‍ ജാദവിന്റെ വധശിഷയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള അപ്പീല്‍ ഇന്ത്യ പാക്കിസ്ഥാനു കൈമാറി. ബുധനാഴ്ച പാക് വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജന്‍ജുവയ്ക്ക് ന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബേവാലയാണ് അപ്പീല്‍ കൈമാറിയത്.

ചാരവൃത്തിക്കുറ്റം ചുമത്തിയാണ് ഇന്ത്യന്‍ നാവികസേനയില്‍നിന്നു കമാന്‍ഡറായി റിട്ടയര്‍ ചെയ്ത കുല്‍ഭൂഷണ്‍ ജാദവിനെ പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാക് നടപടി കൊലപാതകശ്രമമാണെന്ന് ഇന്ത്യ വിമര്‍ശിച്ചിരുന്നു. എന്തു വിലകൊടുത്തും കുല്‍ഭൂഷനെ തിരിച്ചു കൊണ്ടുവരുമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനില്‍നിന്നുമാണ് പാക്കിസ്ഥാന്‍ കുല്‍ഭൂഷന്‍ ജാദവിനെ പിടികൂടിയത്.