പറഞ്ഞാല്‍ കേള്‍ക്കാത്ത ഉത്തരകൊറിയയെ പാഠം പഠിപ്പിക്കാന്‍ ഒരുങ്ങിയിറങ്ങി ട്രംപ്; ഉത്തരകൊറിയയെ ലക്ഷ്യമാക്കി യുഎസ് യുദ്ധക്കപ്പല്‍ പുറപ്പെട്ടു

single-img
9 April 2017

വാഷിംഗ്ടണ്‍: മിസൈല്‍ പരീക്ഷണം തുടരുന്ന ഉത്തരകൊറിയക്കെതിരേ യു.എസ് യുദ്ധക്കപ്പല്‍ പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോര്‍ട്ട്. കൊറിയന്‍ ഉപദ്വീപില്‍ വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സനാണ് നങ്കൂരമിട്ടിരിക്കുന്നതെന്നാണ് വിവരം.കഴിഞ്ഞ മാസം ദക്ഷിണകൊറിയന്‍ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാള്‍ വിന്‍സണ്‍ പങ്കാളിയായിരുന്നു.

മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയയെ നിലക്കു നിര്‍ത്താന്‍ ഒറ്റക്കിറങ്ങുമെന്ന് നേരത്തെ യു.എസ് പ്രഖ്യാപിച്ചിരുന്നു.ബുധനാഴ്ചയാണ് കൊറിയ അവസാനമായി മിസൈല്‍ പരീക്ഷണം നടത്തിയത്. ജപ്പാന്‍ കടലിലായിരുന്നു പരീക്ഷണം. മിസൈല്‍ വിക്ഷേപണം തടയാന്‍ കെല്‍പുള്ള സന്നാഹമാണ് യു.എസ് ഒരുക്കിയിരിക്കുന്നത്.

അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്.

 

9946838276