അര്‍ജന്റീനയ്‌ക്കു തിരിച്ചടി, റഫറിയെ തെറി വിളിച്ച മെസ്സിക്ക് 4 രാജ്യാന്തര മല്‍സരങ്ങളില്‍ വിലക്ക്

single-img
29 March 2017

സൂറിച്ച്:ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ അസിസ്റ്റന്റ് റഫറിയെ ചീത്തവിളിച്ചതിന് അര്‍ജന്റീന താരം ലയണല്‍ മെസ്സിക്കു നാലു രാജ്യാന്തര മല്‍സരങ്ങളില്‍നിന്നു വിലക്ക്. നിര്‍ണായകമായ അടുത്ത യോഗ്യതാ മല്‍സരങ്ങളില്‍ മെസ്സിയുടെ സാന്നിധ്യം അര്‍ജന്റീനയ്ക്ക് ഇതോടെ നഷ്ടമാകും. പതിനായിരം സ്വിസ് ഫ്രാങ്കും മെസ്സി പിഴയായി ഒടുക്കണം.

അര്‍ജന്റീനയുടെ ഇനിയുള്ള അഞ്ചു ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നാലും മെസ്സിക്കു നഷ്ട്ടമാകും. ഇക്കഡോറിനോടുള്ള അവസാനം മത്സരത്തില്‍ മാത്രമാവും മെസ്സിക്ക് അര്‍ജന്റീന കുപ്പായം ഇടുക.ഇന്നത്തെ ബൊളീവിയക്കെതിരെയുള്ള മത്സരത്തിന് പുറമെ ഉറുഗ്വാ, വെനിസുവേല, പെറു എന്നിവരോടുള്ള മത്സരങ്ങള്‍ മെസ്സിക്ക് നഷ്ട്ടമാകും. മത്സര വിലക്കിനു പുറമെ 10,000 സ്വിസ് ഫ്രാങ്ക് പിഴയായും അടക്കണം.ചിലിക്കെതിരെയുള്ള വിജയത്തോടെ സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തെത്തിയിരുന്നു. പക്ഷെ ഇനിയുള്ള യോഗ്യത മത്സരങ്ങള്‍ നിര്‍ണായകമായിരിക്കെയാണ് മെസ്സിയുടെ വിലക്ക്.

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അര്‍ജന്റീന ടീം സെക്രട്ടറി ജോര്‍ജെ മിയാദോസ്‌ക്വി പറഞ്ഞു. മെസ്സിയുടെ പെരുമാറ്റത്തെക്കുറിച്ച് റഫറിയുടെ മാച്ച് റിപ്പോര്‍ട്ടില്‍ ഒന്നുമില്ലായിരുന്നെന്നും മിയാദോസ്‌ക്വി പറഞ്ഞു.