ഇവര്‍ പറന്നുയര്‍ന്നത് ചരിത്രത്തിലേക്ക്…പടുകൂറ്റന്‍ എമിറേറ്റ്‌സ് 380 വിമാനം പറത്തി രണ്ട് അറബ് വനിതാ പൈലറ്റുമാര്‍

single-img
7 March 2017

ദുബായ്: രണ്ട് അറബ് വനിതാ പൈലറ്റുമാര്‍ എയര്‍ബസ് 380 വിമാനം പറത്തി ചരിത്രം കുറിച്ചു. ദുബൈയിലെ എമിറേറ്റ്‌സ് വിമാനത്തിലെ വനിതാ പൈലറ്റുമാരായ ക്യാപ്റ്റന്‍ നെവിന്‍ ഡാര്‍വിഷും (ഈജിപ്ത്) ആലിയ അല്‍ മുഹൈറി (യു എ ഇ) എന്നിവരാണ് വിമാനം പറത്തി ശ്രദ്ധ നേടിയത്.

ദുബൈയില്‍ നിന്ന് വിയന്നയിലേക്കാണ് ഇവര്‍ വിമാനം പറത്തിയത്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന് മുന്നോടിയായി ഇവര്‍ കൈവരിച്ച നേട്ടം ലോകത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്.

രണ്ട് നിലകളുള്ള എയര്‍ബസ് 380 എന്ന കൂറ്റന്‍ വിമാനമാന് ഇവര്‍ പറത്തിയത്. എയര്‍ ബസ് 380 പറത്തുന്ന ആദ്യ അറബ് വനിതാ പൈലറ്റാണ് നെവിന്‍ ഡാര്‍വിഷ്. ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാണ് ആലിയ അല്‍ മുഹൈറി.