ഗ്രില്‍ഡ് ചിക്കന്‍ നിങ്ങള്‍ക്ക് വളരെയധികം ഇഷ്ടമാണോ?ഇഷ്ടമാണെങ്കില്‍ ഇത് വായിക്കാതിരിക്കരുത്..

single-img
15 December 2016

 

fn_ultimate-bbq-chicken_s4x3-jpg-rend-snigalleryslide

ഇന്ന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങില്‍ ഒന്നായിമാറിയിരിക്കുയാണ് ഗ്രില്‍ഡ് ചിക്കന്‍.ഗ്രില്‍ഡ് ചിക്കന്‍ ആരോഗ്യത്തിന് ദോഷമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ, നന്നായി വേവാത്തതരം ഭക്ഷണമാണ്. അമേരിക്കയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജിബിഎസ്) എന്ന തരത്തിലുള്ള പക്ഷാഘാതം ഉണ്ടാകും. രോഗപ്രതിരോധശേഷി നശിപ്പിച്ച്, പേശികളും മറ്റും തളര്‍ത്തി, കിടപ്പിലായിപോകുന്നതരത്തിലുള്ള ആരോഗ്യപ്രശ്‌നമാണ് ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജിബിഎസ്). ഗ്രില്ലില്‍ ചെറു ചൂടിലുള്ള കനലില്‍ ചുട്ടെടുക്കുമ്പോള്‍ ചിക്കന്‍ വേണ്ടത്ര വേവുന്നുണ്ടാകില്ല. ഇതുകാരണം ചിക്കനിലുള്ള കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയ ശരീരത്തില്‍ എത്തുകയും ഗില്ലന്‍ബാര്‍ സിന്‍ഡ്രോമിന്(ജിബിഎസ്) കാരണമാകുകയും ചെയ്യുന്നു.
ഗ്രില്‍ഡ് ചിക്കന് മാത്രമല്ല, ചിക്കന്‍ വേണ്ടത്ര വേവിച്ചില്ലെങ്കിലും ഈ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലിന്‍ഡ് മാന്‍സ്ഫീല്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. കാംപിലോബാക്ടര്‍ ജെജുനി ബാക്ടീരിയ കാരണം ഗുരുതരമായ സന്ധിവാതങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനസംഘം മുന്നറിയിപ്പ് നല്‍കുന്നു. പഠനറിപ്പോര്‍ട്ട് ഓട്ടോഇമ്മ്യൂണിറ്റി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗ്രില്‍ഡ് ചിക്കന്റെ അമിത ഉപയോഗം വൃക്കയിലെ അര്‍ബുദത്തിനു കാരണമാകുമെന്ന് നേരത്തെ പഠനങ്ങള്‍ വന്നിരുന്നു. ഉയര്‍ന്ന തീയില്‍ വെച്ച് നേരിട്ട് പാചകം ചെയ്യുന്ന മാംസവിഭവങ്ങളും ഇതു പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും വൃക്കയെ പ്രതികൂലമായി ബാധിക്കുന്നു