ഐഎസ്എല്‍: ബ്ളാസ്റ്റേഴ്സിന്റെ തുടക്കം തോല്‍വിയോടെ

single-img
2 October 2016
കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോള്‍ അടിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കാറ്റ്‌സുമി യുസയുടെ ആഹ്ലാദം

കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോള്‍ അടിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കാറ്റ്‌സുമി യുസയുടെ ആഹ്ലാദം

ഐഎസ്എല്‍ തുടക്ക മത്സരത്തില്‍ തന്നെ കേരള ബ്ളാസ്റ്റേഴ്സിനു പാളി. ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 55-ാം മിനുട്ടില്‍ ജാപ്പനീസ് താരം കാറ്റ്‌സുമി യൂസാണ് ബ്ളാസ്റ്ററിന്റെ പോസ്റ്റില്‍ ഗോളടിച്ചത്.

മത്സരം കാണാനായി സച്ചിന്‍ തെണ്ടുല്‍ക്കറും ധോണിയും ബോളിവുഡ് താരങ്ങളും ഒളിമ്പിക്സ് വെള്ളി മെഡല്‍ ജോതാവ് പി വി സിന്ധുവുമുണ്ടായിരുന്നു.