വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്തളെ വഞ്ചിച്ചു;പഥാഞ്ജലിയുടേതുൾപ്പടെ 98 പരസ്യങ്ങള്‍ എ.എസ്.സി.ഐ നിരോധിച്ചു.

single-img
20 September 2016

babaramdev-patanjali
തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചിരുന്ന പരസ്യങ്ങള്‍ നിരോധിച്ചു. ബാബ രാംദേവിന്റെ പഥാഞ്ജലിയടക്കം 98 പരസ്യങ്ങളാണ് എ.എസ്.സി.ഐ നിരോധിച്ചത്.

2016 ജൂണിനുള്ളില്‍ 98 പരസ്യങ്ങളില്‍ നിന്നായി 159 പരാതികളാണ് സി.സി.സി(കണ്‍സ്യൂമര്‍ കംപ്ലെയിന്‍സ് കൗണ്‍സിനു)ല്‍ നിന്നും എ.എസ്.സി.ഐ ( അഡ്‌വര്‍ടൈസ്‌മെന്റസ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ)ക്ക് ലഭിച്ചത്. തുടര്‍ന്നാണ് കേസില്‍ ഉള്ളപ്പെട്ട പരസ്യങ്ങളെല്ലാം നിരോധിച്ചത.്

പ്രമുഖ കമ്പനികളായ ഗോദറേജിന്റെ (സിന്തോള്‍ ഡിയോ സ്റ്റിക്),അര്‍തേന ലൈഫ് സയന്‍സെസ് പ്രൈവറ്റ് ലിമിറ്റഡ് (ഹെയര്‍ ഫോര്‍ ഷുവര്‍) പഥാഞ്ജലി ആയൂര്‍വേദ് ലിമിറ്റഡ്, പാര്‍ലേ പ്രൊഡക്ട ്‌പ്രൈവറ്റ് ലിമിറ്റഡ്, അമൂല്‍, അര്‍ബര്‍ ഇന്ത്യ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ്, പോളബസാര്‍ ഇന്‍ഷുറന്‍സ് വെബ് അഗ്രീകേറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, വണ്‍ 97 കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ്, കെന്റ് ആര്‍. ഒ സിസ്റ്റം ലിമിറ്റഡ്, തുടങ്ങിയവയാണ് നിരോധിക്കപ്പെട്ടത്.

98 കേസുകള്‍ക്ക് പുറമെ വിദ്യാഭ്യാസ രംഗത്ത് 39 ഉം ആരോഗ്യമേഖലയില്‍ 25,ഫുഡ് ആന്‍ഡ് ബീവറേജസ് 11, ഇതില്‍ പെടാത്ത 17 കേസുകളുമാണ് എ.എസ്.സി.ഐ പുറത്ത് വിട്ടത്.