ലിംഗനിര്‍ണയ പരിശോധനകളുടെ പരസ്യങ്ങള്‍ ഒഴിവാക്കണമെന്ന് ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് ബിങ് തുടങ്ങിയ സെര്‍ച്ച്‌ എന്‍ജിനുകളോട് സുപ്രീം കോടതി

single-img
19 September 2016

530333-pന്യൂഡല്‍ഹി: ലിംഗനിര്‍ണയത്തിന് സഹായിക്കുന്ന പരിശോധനകളുടെ പരസ്യങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് ബിങ് എന്നിവയ്ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്ത് പെണ്‍കുട്ടികളുടെ എണ്ണം ഗുരുതരമായ വിധത്തില്‍ കുറയുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ വിധി. നിരോധിച്ചിട്ടുണ്ടെങ്കില്‍ പോലും ഗര്‍ഭച്ഛിദ്രം വര്‍ധിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജഡ്ജിമാരായ ദീപക് മിശ്രയും സി.നാഗപ്പനും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രക്യാപിച്ചത്.
ഇത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ട കീ വേഡുകള്‍ തിരഞ്ഞാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സെര്‍ച്ച് എന്‍ജിനില്‍ ലഭ്യമാകില്ല എന്ന് ഗൂഗിള്‍ തുടങ്ങിയ മറ്റു സെര്‍ച്ച്‌ എന്‍ജിനുകള്‍ അറിയിച്ചിട്ടുണ്ട്.