ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മെഗാ ഓണാഘോഷം ചരിത്രമായി; ഓണസദ്യയില്‍ പങ്കെടുത്തത് 14,000ത്തിലേറെ പേര്‍

single-img
18 September 2016

xiasonasadhya2016-17-1474103482-jpg-pagespeed-ic-e1znl6zwrr

ഷാര്‍ജ:സംഘാടകരുടെ സങ്കല്‍പ്പങ്ങള്‍ തെറ്റിച്ച് പതിനാലായിരത്തിലേറെ ആളുകള്‍ ഓണ സദ്യയുണ്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടി ഗള്‍ഫിലെ തന്നെ ചരിത്ര സംഭവമായി.

കേരള ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ അഡ്വ.വൈ.എ.റഹീമിന് നല്‍കി പ്രകാശനം ചെയ്തു.

ഉത്സവ പ്രതീതി ഉണര്‍ത്തി താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം,തെയ്യം,ദഫ് മുട്ട്, പുലിക്കളി, വിവിധ കേരളീയ കലാരൂപങ്ങള്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൗട്സ് ആൻഡ് ഗൈഡ്‌സിന്റെ ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെയാണ് അതിഥികളെ സ്റ്റേജിലേക്കാനയിച്ചത്.

വള്ളപ്പാട്ട്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവയും മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച ഗാനമേള, ചലച്ചിത്ര സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിച്ച ‘ പെണ്‍ നടന്‍ ‘എന്ന ഏകാംഗ നാടകവും അരങ്ങേറി.